സിപിഎം തന്നെയും വഞ്ചിച്ചെന്ന് ആദിവാസി ക്ഷേമസമിതി നേതാവ് ബിജു കാക്കത്തോട്. പാർട്ടിയിൽ നിന്ന് രാജിവച്ചു.

സിപിഎം തന്നെയും വഞ്ചിച്ചെന്ന് ആദിവാസി ക്ഷേമസമിതി നേതാവ് ബിജു കാക്കത്തോട്. പാർട്ടിയിൽ നിന്ന് രാജിവച്ചു.
Nov 2, 2024 10:24 PM | By PointViews Editr

മാനന്തവാടി: ഒടുക്കം ആദിവാസി ക്ഷേമ സമിതി നേതാവ് സിപിഎം വിട്ടു. ആദിവാസി ക്ഷേമസമിതി സുൽത്താൻ ബത്തേരി ഏരിയാ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവും സിപിഎം കൊളത്തൂർകുന്ന് ബ്രാഞ്ച് അംഗവുമായ ബിജു കാക്കത്തോട് ആണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. ആദിവാസി വിഭാഗത്തിൽ പെട്ട തന്നെ സിപിഎം നിരന്തരം അവഗണിക്കുന്നതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു..

ആദിവാസി നേതാവ് സി.കെ. ജാനു അധ്യക്ഷയായി രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ(ജെ.ആർപി) മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ബിജു രണ്ടു വർഷം എൻഡി.എ ജില്ലാ കൺവീനറുമായിരുന്നു. അഖിലേന്ത്യാ പണിയ മഹാസഭയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുമ്പോൾ മൂന്നര വർഷം മുൻപാണ് സിപിഎമ്മിൽ ചേർന്നത്. ബത്തേരിയിൽ വച്ച് സാക്ഷാൽ പിണറായി വിജയൻ പങ്കെടുത്തിൽ വച്ച് യോഗത്തിൽ മുതിർന്ന നേതാവ് പി.കെ. ശ്രീമതിയാണ് ബിജുവിനെ ഹാരം അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചത്. പട്ടികവർഗത്തിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിൽപ്പെട്ടവർ നേതൃനിരയിലേക്കു കടന്നുവരാൻ പാർട്ടിയിലെ ജാതിചിന്ത വച്ചുപുലർത്തുന്നവർ അനുവദിക്കുന്നില്ലെന്ന് ബിജു പറഞ്ഞു.

പാർട്ടി വേദിക്ക് പുറത്ത അഭിപ്രായം

പറയുന്നവരെ പൂർണമായും അവഗണിക്കുകയാണ് ചെയ്യുന്നത്. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം തുറന്നുപറയുന്നതും നേതാക്കളിൽ ചിലർക്ക് ദഹിക്കുന്നില്ല. പണിയ സമുദായാംഗമായ തന്നെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നതടക്കം ഓഫർ ലഭിച്ചിരുന്നു. ഇതൊന്നും പ്രാവർത്തികമാക്കിയില്ല. പാർട്ടി നിയന്ത്രണത്തിലുള്ള എ.കെ.എസിന്റെ നേതൃത്വത്തിലാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ഭൂസമരം ആരംഭിച്ചത്. അതിപ്പോഴും തുടരുന്നത് സി.പി.എമ്മിന്റെറെ പട്ടികവർഗ സ്നേഹത്തിലെ കാപട്യത്തിന് ഉദാഹരണമാണെന്നും ബിജു കുറ്റപ്പെടുത്തി. കൊടകര കുഴൽ പണ കേസിൽ ഒട്ടേറെ വിവരങ്ങൾ തനിക്കറിയാം അതെല്ലാം അടുത്ത് തന്നെ വെളിപ്പെടുത്തും. സി.കെ. ജാനുവുമായി ബി.ജെ.പി ഉണ്ടാക്കിയ ബന്ധത്തിലടക്കമുള്ള കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ബിജു കാക്കത്തോട്പറഞ്ഞു:

Adivasi Welfare Committee leader Biju told Kakam that CPM also cheated him. Resigned from the party.

Related Stories
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

Nov 13, 2024 06:28 PM

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു...

Read More >>
Top Stories